Wednesday, February 12, 2020

BOOK REVIEW

Name of the book  :   വൈദ്യുതി ചരിത്രവും  ശാസ്ത്രവു.


Name of author      : G srinivasan

കഴിഞ്ഞ ഏതാനും ദശകങ്ങളായി വൈദ്യുതോത്പാദന-വിതരണം രംഗത്തു പ്രവർത്തിക്കുന്ന ശ്രീ ജി ശ്രീനിവാസൻ എഴുതിയ വൈദ്യുതി  ചരിത്രവും ശാസ്ത്രവും എന്ന പുസ്തകമാണ്  ഞാൻ വായിച്ചത്.
വൈദ്യുതിയുടെ കഥ വളരെ ലളിതമായ ഭാഷയിൽ സ്കൂൾ  കുട്ടികൾക്ക് രസിക്കും വിധം ഭംഗിയായി ഇതിൽ  അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെയും കേരളത്തിലെയും  വൈദ്യുതി രംഗത്തെ പറ്റി കാലികമായ അറിവുകൾകൾ ഈ പുസ്തകത്തിൽ  ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നാം കടന്നു പോകുന്ന കാലം അഭിമുഖീകരിക്കുന്ന ഇന്ന് വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളെപ്പറ്റി ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വൈദ്യുതി എത്രമാത്രം മാത്രം പ്രധാനമാണെന്നും വർധിച്ചുവരുന്ന നമ്മുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിന് എന്തെല്ലാമാണ് നമ്മുടെ മുമ്പിലുള്ള ഉള്ള മാർഗ്ഗങ്ങൾ എന്ന് ഈ പുസ്തകത്തിൽ അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. ഭാവിയുടെ വാഗ്ദാനങ്ങളായ സൗരോർജ്ജം, പവനോർജം, സമുദ്ര ഊർജം എന്നിവയുടെ സാധ്യതകളെപറ്റിയും ഈ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.

 Chapter wise details of the book


ഈ പുസ്തകത്തിൽ 11 അദ്ധ്യായങ്ങളുണ്ട്.

അദ്ധ്യായം 1.   ആമുഖം

ഈ അദ്ധ്യായത്തിൽ ഊർജ്ജത്തെപറ്റി വിശദമായി പറയുന്നുണ്ട്. നമ്മുടെ ചുറ്റും നടക്കുന്ന എല്ലാ പ്രവൃത്തികളുടെയും അടിസ്ഥാനം ഊർജ്ജം ആണെന്നും  പ്രകൃതിയിൽ വ്യത്യസ്ത രൂപത്തിലാണ് ഊർജ്ജം കാണപ്പെടുന്നത് എന്ന് കഥയുടെ രൂപത്തിൽ  ഈ അധ്യായത്തിൽ പറയുന്നുണ്ട്. ഊർജ്ജത്തെ എങ്ങനെ അളക്കാം എന്നും, വ്യത്യസ്ത ഊർജ്ജ രൂപങ്ങളെ ഒരു യൂണിറ്റ് കൊണ്ട് അളക്കുവാൻ പറ്റുമോ എന്നുള്ള ചോദ്യങ്ങൾക്ക് കഥയുടെ രൂപത്തിൽ ഉത്തരം  അദ്ധ്യായത്തിൽ പറയുന്നുണ്ട്.

അദ്ധ്യായം 2. എന്താണ് വൈദ്യുതി?

ഒരു ആറ്റത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള ഇലക്ട്രോണുകളുടെ ഒഴുക്കാണ് വൈദ്യുതി എന്നും വളരെ വിശദമായി ഈ അദ്ധ്യായത്തിൽ  പറയുന്നുണ്ട്. വളരെ രസകരമായ ഉദാഹരണത്തിനു കൂടിയാണ് ഓരോ ആശയവും അവതരിപ്പിച്ചിരിക്കുന്നത്. വൈദ്യുതിയുടെ വേഗതയെ രസകരമായ ഉദാഹരണങ്ങൾ വഴിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

അദ്ധ്യായം 3 . വൈദ്യുതിയുടെ ചരിത്രം

വൈദ്യുതിയുടെ ചരിത്രം വളരെ വിശദമായി ഈ അദ്ധ്യായത്തിൽ പറയുന്നുണ്ട് . വൈദ്യുതിയുടെ കണ്ടുപിടിത്തത്തിനു പിന്നിൽ ഉള്ള ഒട്ടേറെ കഥകൾ ഈ അദ്ധ്യായത്തിൽ  പറയുന്നുണ്ട്.

അദ്ധ്യായം 4. വൈദ്യുതി ഉദ്പാദനം

വൈദ്യുതി ഉദ്പാദനം വളരെ വിശദമായി  ഈ അധ്യായത്തിൽ പറയുന്നുണ്ട്. വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്ന യന്ത്രസംവിധാനമായ ജനറേറ്റർ വളരെ വിശദമായി ആയി അവതരിപ്പിച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതി, താപ വൈദ്യുതി നിലയം, കാറ്റാടിപ്പാടങ്ങൾ, ആണവനിലയങ്ങൾ, സൗരോർജ്ജം, തിരമാലയിൽ നിന്നുള്ള വൈദ്യുതി, സമുദ്രത്തിൽ നിന്നുള്ള  വൈദ്യുതി, ജൈവദ്രവ്യത്തിൽ നിന്നുള്ള വൈദ്യുതി, ഭൗമതാപത്തിൽ നിന്ന് വൈദ്യുതി എന്നിവയെപ്പറ്റി വിശദമായി ഈ അദ്ധ്യായത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

അദ്ധ്യായം 5. വൈദ്യുതി ഇന്ത്യയിൽ

ഇന്ത്യയിൽ  വൈദ്യുതി ഉത്പാദിപ്പിക്കുന്ന എല്ലാ സ്രോതസ്സിനെ  ഈ അദ്ധ്യായത്തിൽ വളരെ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്.

അദ്ധ്യായം 6. വൈദ്യുതി കേരളത്തിൽ

ഇന്ത്യയിൽ വൈദ്യുതി ഉത്പാദനം തുടങ്ങി അധികം വൈകാതെ തന്നെ കേരളത്തിലും അതിനുള്ള നടപടികളാരംഭിച്ചു .തേയില ഉത്പാദനത്തിനും സംസ്കരണത്തിനും വൈദ്യുതി അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ കണ്ണൻദേവൻ കമ്പനി 1900ൽ പള്ളിവാസൽ sun എസ്റ്റേറ്റിൽ മൂന്നാർ നദിയുടെ ഇടതു കരയിൽ ഒരു  പവർ ഹൗസ് നിർമ്മിച്ചു. കേരളത്തിൽ വൈദ്യുതിയുടെ ചരിത്രം മനോഹരമായി ഈ അദ്ധ്യായത്തിൽ പറയുന്നുണ്ട്.

അദ്ധ്യായം 7. വൈദ്യുതി എങ്ങനെ വീടുകളിൽ എത്തുന്നു?

പവർ ഹൗസുകളിൽ ഇതിൽ ഉത്പാദിക്കുന്ന വൈദ്യുതി എങ്ങനെയാണ് ആണ് നമ്മുടെ വീടുകളിൽ എത്തുന്നത്, സ്വിച്ചിട്ടാൽ അപ്പോൾ തന്നെ എങ്ങനെയാണ് ലൈറ്റ് കത്തുന്നത് ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് മനോഹരമായ രീതിയിൽ ഉത്തരങ്ങൾ  ഈ അദ്ധ്യായത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

അദ്ധ്യായം 8. വൈദ്യുതി സുരക്ഷാ പരിപാലനം

വൈദ്യുതി ഉപയോഗിക്കുമ്പോൾ  പാലിക്കേണ്ട കാര്യങ്ങൾ വളരെ വിശദമായി ഈ അദ്ധ്യായത്തിൽ  അവതരിപ്പിച്ചിട്ടുണ്ട്.

അദ്ധ്യായം 9. പാഴാകുന്ന ഊർജ്ജം

നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഉപകരണങ്ങളായ സാധാരണ ബൾബ്, സി എഫ് എൽ, എൽ ഇ ഡി വിളക്കുകൾ, ഫാൻ, റഫ്രിജറേറ്റർ, ഇസ്തിരിപ്പെട്ടി, ടെലിവിഷൻ, കമ്പ്യൂട്ടർ, എയർ കണ്ടീഷണർ, ഇൻഡക്ഷൻ കുക്കർ എന്നിവയുടെ പ്രവർത്തനത്തെ  വളരെ വിശദമായി വളരെ മനോഹരമായി ഈ അദ്ധ്യായത്തിൽ  പറയുന്നുണ്ട്.

 അദ്ധ്യായം 10. ഉത്തരേന്ത്യയിൽ സംഭവിച്ചത് 

ഈ അദ്ധ്യായത്തിൽ ഇതിൽ വൈദ്യുതി ഉത്പാദനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന NTPC, KSEB എന്നിവയുടെ പ്രവർത്തനത്തെ  വളരെ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്.

അദ്ധ്യായം 11. ലോഡ്ഷെഡിഗും പവർകട്ടും

ലോഡ്ഷെഡിഗും പവർകട്ടും പണ്ട് നാട്ടിൻപുറത്ത് നടന്ന ഒരു കഥയുടെ രൂപത്തിൽ ഇതിൽ വളരെ ലളിതമായും മനോഹരമായും ഈ അദ്ധ്യായത്തിൽ  അവതരിപ്പിച്ചിട്ടുണ്ട്.

ബാല മനസ്സുകളിൽ വൈദ്യുതി എന്ന ഊർജ്ജരൂപത്തെ പരമാവധി സൂക്ഷിച്ചു ഉപയോഗിക്കുവാനും ഉപകരണങ്ങളെ പ്രയോജനപ്പെടുത്തുവാനും ഒപ്പം ഗഹനമായ ആശയങ്ങൾക്കുള്ള വിത്ത് പാകുന്നതിനും ഈ പുസ്തകം വളരെയധികം ഉപയോഗപ്രദമാണ്.

 Points that can be used for teaching learning process in class 9 and class 10


Class 10. Physics
 chapter 1.  Effects of electric current

ഈ ചാപ്റ്ററിൽ  എൽഇഡി ബൾബിനെ പറ്റി പഠിക്കുന്ന സമയത്ത് ഈ പുസ്തകത്തിലെ അദ്ധ്യായം 9 തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കുട്ടികളുടെ മുന്നിൽ  അവതരിപ്പിക്കാവുന്നതാണ്. ഇതുവഴി കുട്ടികൾക്ക് കൂടുതൽ അറിവുകൾ നേടാൻ സാധിക്കും.

Chapter 3. Electromagnetic induction

ഈ ചാപ്റ്ററിൽ ജനറേറ്റർനെ പറ്റി പഠിപ്പിക്കുന്ന  സമയത്ത് ഈ പുസ്തകത്തിലെ ഇതിലെ അദ്ധ്യായം 9 തിറ ജനറേറ്ററുംമായി ബന്ധപ്പെട്ട പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കുട്ടികളുടെ മുൻപിൽ  അവതരിപ്പിക്കാവുന്നതാണ്.
ഇതേ ചാപ്റ്ററിൽ "household electrification" പഠിപ്പിക്കുന്ന സമയത്ത്  ഈ പുസ്തകത്തിലെ അദ്ധ്യായം ഏഴിൽ  പറഞ്ഞിരിക്കുന്ന കാര്യങ്ങൾ  കുട്ടിയുടെ മുമ്പിൽ അവതരിപ്പിക്കാവുന്നതാണ്.
ഇതേ ചാപ്റ്ററിൽ" watt hour meter"പഠിപ്പിക്കുന്ന സമയത്ത് അത് ഈ പുസ്തകത്തിലെ അദ്ധ്യായം 1നിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ  കുട്ടിയുടെ മുൻപിൽ അവതരിപ്പിക്കാവുന്നതാണ്.

Chapter 4. Power transmission and distribution

 ഈ ചാപ്റ്ററിൽ വൈദ്യുതി ഉത്പാദനത്തിന് പറ്റി പറ്റി പഠിപ്പിക്കുമ്പോൾ അപ്പോൾ ഈ പുസ്തകത്തിലെ അദ്ധ്യായം 4 ലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കുട്ടികൾക്ക് അ പറഞ്ഞു കൊടുക്കുന്നതിലൂടെ അവർക്ക്  കൂടുതൽ അറിവ് നേടാൻ സാധിക്കും.

 Chapter 7. Electronics and modern technology

ഈ ചാപ്റ്ററിൽ ഇതിൽ എൽഇഡി ഡി ബൾബുകൾ പറ്റി പഠിക്കുന്ന സമയത്ത് ഈ പുസ്തകത്തിലെ അദ്ധ്യായം 9 തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കുട്ടികളുടെ മുന്നിൽ  അവതരിപ്പിക്കാവുന്നതാണ്.



No comments:

Post a Comment